തൊഴില്‍ കേസ്: സൗദിയിൽ തൊഴിലാളികള്‍ക്ക് പതിനഞ്ച് ദശലക്ഷം റിയാല്‍ വകവെച്ചു നല്‍കി

ഈവര്‍ഷം 3500 പരാതികളാണ് ലഭിച്ചത്. ഇവയില്‍ 591 കേസുകളില്‍ തീര്‍പ്പു കല്‍പിച്ചു.

Update: 2020-10-09 18:05 GMT

ദമ്മാം: സൗദിയിൽ തൊഴില്‍ കേസുകളിൽ തൊഴിലാളികള്‍ക്ക് പതിനഞ്ച് ദശലക്ഷം റിയാല്‍ വകവെച്ചു നല്‍കി. കോബാര്‍ ലേബര്‍ ഓഫീസില്‍ പരാതികളില്‍ തീര്‍പ്പുകല്‍പിച്ചു കൊണ്ടാണ് വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് 15 ദശലക്ഷം റിയാല്‍ ബന്ധപ്പെട്ട തൊഴിലുടമകളില്‍ നിന്നും വകവെച്ചു നല്‍കിയതെന്ന് കോബാര്‍ തൊഴില്‍ കാര്യാലയ ഓഫീസ് അറിയിച്ചു. ഈവര്‍ഷം 3500 പരാതികളാണ് ലഭിച്ചത്. ഇവയില്‍ 591 കേസുകളില്‍ തീര്‍പ്പു കല്‍പിച്ചു. തൊഴില്‍ കേസുകളില്‍ അതിവേഗം തീര്‍പ്പു കല്‍പിച്ചു തുടങ്ങിയിട്ടുണ്ട്.

Similar News