അവധിക്ക്​ നാട്ടിൽ പോയ കുവൈത്ത്​ പ്രവാസി നിര്യാതനായി

നാലുമാസം മുമ്പ്​ നാട്ടിൽ പോയ ഇദ്ദേഹം കുവൈത്തിലേക്ക്​ തിരിക്കാനിരിക്കെയാണ്​ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്

Update: 2021-01-31 17:42 GMT

കുവൈത്ത്​ സിറ്റി: അവധിക്ക്​ നാട്ടിൽ പോയ തൃശൂർ സ്വദേശിയായ കുവൈത്ത്​ പ്രവാസി നിര്യാതനായി. തൃശൂർ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടിൽ കെഎസ്​ അബ്​ദുല്ല (59) ആണ്​ മരിച്ചത്​. പിതാവ്​: സെയ്​തുഹാജി. മാതാവ്​: ബീവാത്തു. ഭാര്യ: വിഎ ആസ്യ. മക്കൾ: അംജദ്​ഖാൻ, ആബിദ, ആരിഫ, അഫ്​സൽ. നാലുമാസം മുമ്പ്​ നാട്ടിൽ പോയ ഇദ്ദേഹം കുവൈത്തിലേക്ക്​ തിരിക്കാനിരിക്കെയാണ്​ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​.

Similar News