കുവൈത്തിൽ 1119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2 മരണം

കുവൈത്തിൽ കൊവിഡ്-19 രോഗികളുടെ എണ്ണം 294,693 ആയി

Update: 2021-05-20 03:10 GMT

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ 9,716 പരിശോധനകളിൽ നിന്ന് രോഗം സ്ഥിരീകരിച്ച 1,119 പേർ ഉൾപ്പെടെ കുവൈത്തിൽ കൊവിഡ്-19 രോഗികളുടെ എണ്ണം 294,693 ആയി. ഇതിൽ 185 രോഗികളുടെ നില ഗുരുതരമാണ്.

ബുധനാഴ്ച്ച 2 കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,703 ആയി. രാജ്യത്ത്‌ രോഗവിമുക്തി നേടിയവരുടെ എണ്ണം 280,940 ആയി. 12,050 പേർ നിലവിൽ ചികിൽസയിൽ ഉണ്ട്.

Similar News