കൊവിഡ്: കുവൈത്തില്‍ ഇന്ന് പുതിയ 746 കേസുകള്‍ കൂടി, 8 മരണം, രോഗമുക്തര്‍ 610

നിലവിൽ 7,485 പേർ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത 8 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ മരണം 684 ആയി.

Update: 2020-10-15 14:54 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച്ച 746 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ എട്ടുപേർ ഇന്ന് മരണപ്പെട്ടു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1,14,015 ആയി ഉയർന്നു. ഇതുവരെ 1,05,846 രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 610 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചതെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 7,485 പേർ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത 8 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ മരണം 684 ആയി. അത്യാഹിത വിഭാഗത്തിലായി 133 രോഗികളാണ് ചികിൽസയിൽ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ മാത്രം 8,554 പേരില്‍ കൊവിഡ് പരിശോധന നടത്തി. ഇതോടെ മൊത്തം 8,09,491 പേരില്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

Similar News