ജോമോന്‍ കുരിശിങ്കലിന്‍റെ മരണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നു ബഹ്റൈനില്‍ വെച്ചായിരുന്നു മരണം.

Update: 2021-02-06 19:15 GMT

ജിദ്ദ: മാധ്യമ പ്രവര്‍ത്തകനും 24 ന്യൂസ് ബഹ്റൈന്‍ റിപോര്‍ട്ടറുമായ ജോമോന്‍ കുരിശിങ്കലിന്‍റെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു ജോമോന്‍.

മീഡിയ ഫോറം പ്രസിഡന്‍റ് ജലീല്‍ കണ്ണമംഗലം ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍, ഭാരവാഹികളായ മുസ്തഫ പെരുവള്ളൂര്‍, സുല്‍ഫീക്കര്‍ ഒതായി, മന്‍സൂര്‍ എടക്കര എന്നിവര്‍ അനുസ്മരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നു ബഹ്റൈനില്‍ വെച്ചായിരുന്നു മരണം. കോട്ടയം പുതുപ്പള്ളി കുരിശിങ്കല്‍ ജോസഫിന്റെയും അന്നാമയുടെയും മകനാണ്. പ്രീതയാണ് ഭാര്യ. അശ്വിന്‍ ജോമോന്‍, ആശിഷ് ജോമോന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണ്. 

Similar News