കൊവിഡ്: പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ

ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ പിന്തുണയോടു കൂടിയാണ് പ്രവാസികൾക്ക് സഹായമെത്തിച്ചത്

Update: 2020-07-08 01:57 GMT

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ. ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ പിന്തുണയോടു കൂടിയാണ് പ്രവാസികൾക്ക് സഹായമെത്തിച്ചത്.

കുവൈത്തി പൗരനും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലാണ് അബ്ബാസിയയിൽ വിവിധ ദിവസങ്ങളിലായി നിരവധി പേർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.

ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലുള്ള കുവൈത്തി സന്നദ്ധ പ്രവർത്തകരുടെ സംഘത്തിനും, എല്ലാ സർക്കാർ അധികാരികൾക്കും ഇൻഡോ അറബ് കോൺഫഡഷേൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസിസും, കൺവീനർ ഷൈനി ഫ്രാങ്കും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും പ്രത്യേകം നന്ദി അറിയിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. 

Similar News