സൗദിയിൽ മലവെള്ളപാച്ചിലിലൂടെ വാഹനം ഓടിക്കുന്നത് ട്രാഫിക് നിയമ ലംഘനമായി പരിഗണിക്കും

മലം ചെരുവുകളിലൂടെ സഞ്ചരിക്കുന്നത് ട്രാഫിക് നിയമ ലംഘന പരിധിയില്‍ ഉള്‍പ്പെടുത്തുന്ന നിയമത്തിനു സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി

Update: 2020-10-13 17:38 GMT

ദമ്മാം: ശക്തമായ മഴയുണ്ടാകുന്ന ഘട്ടങ്ങളില്‍ മലവെള്ളപ്പാച്ചില്‍ പരിഗണിച്ച് മലം ചെരുവുകളിലൂടെ സഞ്ചരിക്കുന്നത് ട്രാഫിക് നിയമ ലംഘന പരിധിയില്‍ ഉള്‍പ്പെടുത്തുന്ന നിയമത്തിനു സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൊവിഡ് പ്രതിസന്ധി നില നില്‍ക്കുന്ന സാഹചര്യത്തില്‍ വീഡിയോ കോണ്‍ ഫ്രന്‍സ് മുഖേനയാണ് ശൂറാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

സൗദി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗദി മനുഷ്യാവകാശ കമ്മീഷന്‍റെ സേവനങ്ങള്‍ വിപുലപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷനു കീഴിലുള്ള ശൂറാ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കമ്മീഷനു സ്വന്തമായി ഓഫീസ് കെട്ടിടം പണിയണമെന്നും യോഗത്തില്‍ ഉന്നയിച്ചു.

Similar News