ഒമാനിൽ 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി

10 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് ഐഡി കാർഡ് ഇല്ലാത്ത സാഹചര്യത്തിൽ ഓരോ മാസവും 5 ഒമാൻ റിയാൽ വരെ പിഴ ചുമത്തും.

Update: 2021-10-24 12:35 GMT

മസ്‌കത്ത്: സിവിൽ സ്റ്റാറ്റസ് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പോലിസ്, കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്. ജനറൽ ഹസൻ ബിൻ മൊഹ്സിൻ അൽ ശ്രായിഖി പുറപ്പെടുവിച്ച തീരുമാനം അനുസരിച്ച്, ഒമാനിലെ പ്രവാസി റസിഡന്റ് കാർഡിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി.

ഒമാനികൾക്കും പ്രവാസികൾക്കും വ്യക്തിക്ക് 10 വയസ്സ് തികയുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റെസിഡൻസി കാർഡ് എടുക്കണം. 10 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് ഐഡി കാർഡ് ഇല്ലാത്ത സാഹചര്യത്തിൽ ഓരോ മാസവും 5 ഒമാൻ റിയാൽ വരെ പിഴ ചുമത്തും.


Similar News