പ്രവാസി പുനരധിവാസം ഉറപ്പുവരുത്തണം: ഐസിഎഫ്

സാമ്പത്തിക അനിശ്ചിതത്വവും എണ്ണ വിലയിടിവും സ്വദേശി വല്‍ക്കരണവും പ്രവാസികളുടെ ജോലികളില്‍ ആശങ്ക വളര്‍ത്തിയിരിക്കുകയാണു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും ഐസിഎഫ് യോഗം ആവശ്യപ്പെട്ടു.

Update: 2019-10-14 14:28 GMT

ദമ്മാം: ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും സ്വദേശി വല്‍ക്കരണവും മൂലം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേരളാ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതികള്‍ കാര്യക്ഷമമാക്കുകയും കൂടുതല്‍ പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യണം.

സാമ്പത്തിക അനിശ്ചിതത്വവും എണ്ണ വിലയിടിവും സ്വദേശി വല്‍ക്കരണവും പ്രവാസികളുടെ ജോലികളില്‍ ആശങ്ക വളര്‍ത്തിയിരിക്കുകയാണു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

വാര്‍ഷിക കൗണ്‍സില്‍ നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഐസിഎഫ് സഊദി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

Similar News