വൈടിസിഎ വിക്ടോറിയ ഫൈവ് നേഷന്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 20 മുതല്‍

യുഎഇ, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മല്‍സരിക്കുക

Update: 2019-03-09 18:37 GMT

അജ്മാന്‍: വൈടിസിഎ വിക്ടോറിയ ഫൈവ് നേഷന്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 20ന് ആരംഭിക്കും. യുഎഇ, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മല്‍സരിക്കുക. ദക്ഷിണാഫ്രിക്കയില്‍ നിന്ന്് നേരിട്ട് ടീം മല്‍സരിക്കാനെത്തും. യുഎഇയിലെ മൂന്നു ഗ്രൗണ്ടുകളിലായി 61 മല്‍സരങ്ങള്‍ നടക്കും. ഏപ്രില്‍ ആറിനാണ് ഫൈനല്‍. അണ്ടര്‍ 10, 13, 15, 17 വിഭാഗത്തില്‍ 30 ഓവര്‍ മല്‍സരവും മുതിര്‍ന്നവര്‍ക്ക് 20 ഓവര്‍ മല്‍സരവുമാണ് നടക്കുക. ഷാര്‍ജ സ്‌കൈ ലൈന്‍ യൂനിവേഴ്‌സിറ്റി വിക്ടോറിയ ഗ്രൗണ്ട്, അജ്മാന്‍ ഈഡന്‍ ഗാര്‍ഡന്‍സ്, ഓവല്‍, എംസിസി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുകയെന്ന് ഫൈവ് നേഷന്‍സ് കപ്പ് ഡയറക്ടര്‍ ഷഹസാദ് അല്‍താഫ് അറിയിച്ചു. യുഎയിലുള്ള ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനാണ് മല്‍സരം നടത്തുന്നതെന്നും ഇതിനകം നിരവധി പേര്‍ യുഎഇ ടീമിലടക്കം ഇടം നേടിയിട്ടുണ്ടെന്നും കോ-ഓഡിനേറ്റര്‍ ഗോപകുമാര്‍ അറിയിച്ചു. അജ്മാന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ക്രിക്കറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണം മല്‍സരത്തിനുണ്ട്. യുഎയില്‍ തന്നെയുള്ള വിവിധ ക്രിക്കറ്റ് അക്കാദമികള്‍ ടീമുകളെ ഏറ്റെടുത്തു കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. സീനിയര്‍ മല്‍സരങ്ങള്‍ അജമാന്‍ ഈഡന്‍ ഗാര്‍ഡന്‍സിലാവും നടക്കുക. എട്ടാം വര്‍ഷമാണ് മല്‍സരങ്ങള്‍ നടക്കുന്നതെന്നും യുഎയില്‍ കായിക സംസ്‌കാരം വളര്‍ത്താന്‍ ഇത് ഏറെ പ്രയോജനപ്രദമായിട്ടുണ്ടെന്നും അജ്മല്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സക്കീര്‍ ഹുസയ്ന്‍, സജിത്, താഹിബ് പങ്കെടുത്തു.




Tags:    

Similar News