യുവ മലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു

Update: 2023-08-21 10:59 GMT
ദുബായ്: മലയാളി യുവ ഡോക്ടര്‍ ദുബൈയില്‍ അന്തരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഡോ. അന്‍സിലാണ് മരിച്ചത്. 35 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന്(തിങ്കള്‍) പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.അല്‍ഐനിലെ ഒരു ആയുര്‍വേദ ക്ലിനിക്കിലായിരുന്നു ജോലി. എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കര്‍ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്.ഭാര്യ: ഡോ. സഈദ. മക്കള്‍: ഹിബ, ആസിയ ഇഷ. സഹോദരി: ആദില. ദുബൈ റാശിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അടുത്തദിവസം നാട്ടിലെത്തിക്കും. മാടവന പടിഞ്ഞാറേ മുഹയുദ്ദീന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.