ഭരണഘടനാലംഘനങ്ങള്‍ക്കെതിരേ ജിദ്ദയില്‍ പെണ്‍കൂട്ടായ്മയുടെ പ്രതിഷേധം

ഇന്ത്യ ഭീകരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഒരോ കുടുംബങ്ങളെയും ബോധവല്‍ക്കരിക്കേണ്ടത് സ്ത്രീ കൂട്ടായ്മകളുടെ ബാധ്യതയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

Update: 2020-01-25 17:25 GMT

ജിദ്ദ: ഇന്ത്യന്‍ ഭരണഘടനയെ പിച്ചി ചീന്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ ജിദ്ദയില്‍ പെണ്‍കൂട്ടായ്മയുടെ പ്രതിഷേധമുയര്‍ന്നു. കഴിഞ്ഞ ദിവസം ജിദ്ദ റാറാ ആവിസ് ഹോട്ടലില്‍ മലയാളി ആധ്യാപികമാര്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തില്‍ വിദ്യര്‍ഥിനികള്‍ അടക്കം പ്രവാസമേഖലയിലെ പ്രമുഖ സ്ത്രീവ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഇന്ത്യ ഭീകരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഒരോ കുടുംബങ്ങളെയും ബോധവല്‍ക്കരിക്കേണ്ടത് സ്ത്രീ കൂട്ടായ്മകളുടെ ബാധ്യതയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. ഫാഷിസ്റ്റ് മനോഭാവത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന് പരിപാടിയില്‍ പങ്കെടുത്ത വിവിധ സ്‌കൂളിലെ വിദ്യര്‍ഥിനികള്‍ പറഞ്ഞു.


നിമ്ര ഷരീഫ്, റനാ ഗഫൂര്‍, നാജിയ, ഹിബ എന്നിവര്‍ ദേശഭക്തി ഗാനം ആലപിച്ചു. സൂര്യ സജി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. മറിയം ടീച്ചര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുബീന ടീച്ചര്‍, റുഫീന ഷാഫാസ്, റാഷിദ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മറിയം സദഫ, ഫാത്തിമ ഷസ, ഡാന മുജീബ്, ദീന മുജീബ്, ഫാത്തിമ ഫിദ, ശ്രീലക്ഷ്മി, ആമിന ജിഹ, നദാ റഹ്മാന്‍, അദീന, നാജിയ അബ്ദുല്‍ അസീസ്, നിംറ നസ്‌റിന്‍, റിദ, ഫാത്തിമ ഷഫ്‌ന, ഫിദ ഫാത്തിമ എന്നിവര്‍ പ്ലക്കാര്‍ഡുകളേന്തി സ്വാതന്ത്ര്യമുദ്രാവാക്യങ്ങള്‍ മുഴക്കി. കബീര്‍ കൊണ്ടോട്ടി 'ഫാഷിസ്റ്റ് ഭീകരത ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയം അവതരിപ്പിച്ചു. മജീദ് നഹ, ഫൈസല്‍ എടക്കോട്, ഉണ്ണി തെക്കേടത്ത്, ഷാനവാസ് തലാപ്പില്‍, റാഫി ഭീമാപള്ളി എന്നിവര്‍ സങ്കേതികസഹായങ്ങള്‍ നല്‍കി. 

Tags: