സോഷ്യല്‍ ഫോറം സഹായത്താല്‍ ഹുറൂബ് നീക്കി കരുനാഗപ്പള്ളി സ്വദേശികള്‍ നാടണഞ്ഞു

Update: 2021-04-13 16:42 GMT

അബഹ: സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നാട്ടില്‍പോവാന്‍ കഴിയാതെ ദുരിതം അനുഭവിച്ചിരുന്ന കൊല്ലം സ്വദേശികള്‍ നാടണഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് സ്വദേശി ഷാജി അബൂബക്കര്‍, കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ശ്രീകുമാര്‍ സദാശിവന്‍ എന്നിവരാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം നിയമ സഹായം ലഭിച്ച് നാട്ടിലേക്ക് തിരിച്ചത്. അബഹ മഹായില്‍ ബാരിക്കില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്തുവരുന്നതിനിടെ സ്‌പോണ്‍സര്‍മായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഹുറൂബ് ആക്കുകയായിരുന്നു.

    നാട്ടില്‍പോവാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങുകയും ഹുറുബ് നീക്കുന്നതിന് വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും ഹനീഫാ മഞ്ചേശ്വരം, അസ് ലം മുണ്ടക്കല്‍, ഹംസ മോങ്ങം തുടങ്ങിയവരുടെ നിരന്തരമായ ഇടപെടല്‍ മുഖേന ഹുറൂബ് നീക്കി. നാട്ടിലേക്ക് യാത്രയ്ക്ക് ആവശ്യമായ തുക ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ബാരക്കിലെ പ്രവാസികളില്‍ നിന്നും സംഘടിപ്പിച്ചു നല്‍കി. ജിദ്ദയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ ആണ് ഷാജി അബൂബക്കറും ശ്രീകുമാര്‍ സദാശിവനും നാട്ടിലേക്ക് പുറപ്പെട്ടത്.

With the help of the social forum, the people of Karunagapally moved Huroob

Tags:    

Similar News