ഞങ്ങളും കൂടിയാണ് കേരളം; പ്രവാസി പ്രവിശ്യാതല കാംപയിന്‍ തുടങ്ങി

Update: 2020-06-25 14:44 GMT

ദമ്മാം: പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് അടക്കമുള്ള കൊവിഡ് കാലത്തെ നിരവധി വിഷയങ്ങളിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക സമീപനങ്ങള്‍ക്കെതിരെയുള്ള വിവിധ പരിപാടികളുടെ ഭാഗമായി പ്രവാസി കിഴക്കന്‍ പ്രവിശ്യാ തല കാംപയിന് തുടക്കമായി. ദമ്മാം, അല്‍കോബാര്‍, ജുബൈല്‍, ഖഫ്ജി എന്നീ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റീജ്യനല്‍ കമ്മിറ്റികളും, വനിതാ, ജില്ലാ കമ്മിറ്റികളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഓണ്‍ലൈന്‍ പ്രതിഷേധ സംഗമങ്ങള്‍, പ്രതിഷേധ ലൈവ്, ഹ്രസ്വ വീഡിയോകള്‍, വിഷയം നാട്ടിലെ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള വിവിധ പരിപാടികള്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. കൊവിഡ് കാലത്ത് പ്രവാസികളെ സഹായിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സേവകരെ പ്രവിശ്യാ കമ്മിറ്റി അഭിനന്ദിച്ചു. പ്രവാസികളുടെ യാത്രാനിബന്ധനകള്‍ അടക്കമുള്ള നിലപാടുകള്‍ തുടര്‍ച്ചയായി മാറ്റേണ്ടിവരുന്നതും, അവ്യക്തത നിലനില്‍ക്കുന്നതും വേണ്ടത്ര ആലോചനകളും അന്വേഷണങ്ങളും നടത്താത്തതുകൊണ്ടാണ്. നോര്‍ക്ക, ലോക കേരളസഭ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് കൊവിഡ് പ്രതിസന്ധി കാലത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് ദുഃഖകരമാണെന്നും പ്രവിശ്യാ കമ്മിറ്റി കുറ്റപ്പെടുത്തി.


Tags:    

Similar News