വാളയാര്‍: ഒഐസിസി ദമ്മാം വനിതാവേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Update: 2019-10-30 16:35 GMT

ദമ്മാം: വാളയാറിലെ രണ്ടു പെണ്‍കുരുന്നുകളുടെ മരണത്തിന് ഉത്തരവാദികളായവരെ വെറുതെവിടുന്ന വിധത്തില്‍ കേസന്വേഷണം അട്ടിമറിക്കപ്പെട്ടതിനെതിരേ ഒഐസിസി ദമ്മാം വനിതാവേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എട്ടുംപൊട്ടു തിരിയാത്ത കുരുന്നുകള്‍ക്കു പോലും നീതി നിഷേധിക്കപ്പെടുന്നതില്‍ വനിതാവേദിയുടെ പ്രവര്‍ത്തകര്‍ കണ്ണുകെട്ടിയാണ് പ്രതിഷേധമുയര്‍ത്തിയത്. സ്വന്തം പാര്‍ട്ടിക്കാരായതിന്റെ പേരില്‍ കുറ്റവാളികളെ രക്ഷിച്ചെടുത്താന്‍ കൂട്ടുനിന്നമുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ ധാര്‍മികയോഗ്യതയില്ലെന്നു യോഗം വിലയിരുത്തി. വനിതാവേദി പ്രവര്‍ത്തകരോടൊപ്പം കൊച്ചു പെണ്‍കുട്ടികളും ഒത്തുചേര്‍ന്ന യോഗം വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കാന്‍ സത്വരനടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ വനിതാ വേദി പ്രസിഡന്റ് ഡോ. സിന്ധു ബിനു, ജനറല്‍ സെക്രട്ടറി ഷിജില ഹമീദ്, വൈസ് പ്രസിഡന്റുമാരായ സഫിയ അബ്ബാസ്, രാധികാശ്യാംപ്രകാശ്, അംഗങ്ങളായ ഹുസ്‌ന ആസിഫ്, ഗീതാ മധുസൂദനന്‍, ഷബ്‌ന ഗഫൂര്‍, സഹീറ റഫീഖ്, ആയിഷാ ഷെസ, ആയിഷ ഷെദ, നദ ഖദീജസംബന്ധിച്ചു.




Tags: