പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തിയും മരവിപ്പിക്കാന്‍ യുകെ കോടതി ഉത്തരവ്

കഴിഞ്ഞവര്‍ഷം ഫെബ്രുവരി അവസാനം എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സിഇഒ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ മലയാളിയായ പ്രശാന്ത് മങ്ങാട്ട്, മുന്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Update: 2021-02-15 19:17 GMT

ദുബയ്: പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബൂദബി ആസ്ഥനമായുള്ള എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനാണ് ബി ആര്‍ ഷെട്ടി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി അവസാനം എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സിഇഒ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ മലയാളിയായ പ്രശാന്ത് മങ്ങാട്ട്, മുന്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ ബി ആര്‍ ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ട് അടക്കമുള്ളവര്‍ക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

ഷെട്ടിക്കെതിരേ നേരത്തെ യുഎഇയിലും നടപടികളുണ്ടായിരുന്നു. വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് അബൂദബി വാണിജ്യബാങ്കിന്റെ അഭ്യര്‍ഥന പ്രകാരമാണ് യുകെ കോടതിയുടെ നടപടി. വരും മാസങ്ങളില്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനുള്ള കോടതി ഉത്തരവുകള്‍ ദുബയിലും ഇന്ത്യയിലും നടപ്പാവുമെന്നാണ് റിപോര്‍ട്ടുകള്‍. പാല്‍ഘട്ടില്‍ ഒരു സ്‌പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പെടെ കേരളത്തിലും ആശുപത്രികളും ക്ലിനിക്കുകളും മങ്ങാട്ടിന് സ്വന്തമായുണ്ട്.

Tags: