യുഎഇയില്‍ 3,566 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് മരണം

Update: 2021-01-23 11:23 GMT
അബുദാബി: യുഎഇയില്‍ 3,566 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 4,051 പേര്‍ക്ക് രോഗമുക്തി നേടി. ഏഴ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 174,172 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.42 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2,74,376 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,47,318 പേരും രോഗമുക്തരായി. 783 കൊവിഡ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്.