കുവൈത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി; 540 പേര്‍ക്ക് ഇന്ന് വൈറസ് സ്ഥിരീകരിച്ചു

രോഗികളുടെ എണ്ണത്തില്‍ ഇന്നും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്. 720 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 88,963 ആയി.

Update: 2020-09-05 12:31 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്നു ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 540 ആയി. രോഗികളുടെ എണ്ണത്തില്‍ ഇന്നും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്. 720 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 88,963 ആയി.

ഇന്ന് 540 പേര്‍ രോഗമുക്തരായി. ആകെ രോഗം സുഖമായവരുടെ എണ്ണം 79,903 ആയി. 8,520 പേരാണു നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞു- 91. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,414 പേര്‍ക്കാണു വൈറസ് പരിശോധന നടത്തിയത്. ആകെ 6,40,634 പേര്‍ക്കാണ് ഇതുവരെ പരിശോധന നടത്തിയത്. 

Tags: