യുനൈറ്റഡ് കലാസമിതി കലാ സൗഹൃദ സംഗമം സംഘടിപ്പിച്ചു

നാടകങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതില്‍ നല്ല സന്ദേശങ്ങള്‍ ഉണ്ടാകണമെന്നും അത്തരത്തിലുള്ള നാടകങ്ങള്‍ എന്നും ജനങ്ങള്‍ സ്വീകരിക്കുമെന്നും മുഹ്‌സിന്‍ കളികാവ് കലാകാരന്‍മാരെ ഓര്‍മിപ്പിച്ചു.

Update: 2020-01-29 14:22 GMT

ജിദ്ദ: നാടക രചയിതാവും സംവിധായകനുമായ മുഹ്‌സിന്‍ കളികാവുമായി യുനൈറ്റഡ് കലാസമിതിയിലെ കലാകാരന്‍മാര്‍ ബനിമാലിക് തണല്‍ വില്ലയില്‍ വെച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു. നമുക്ക് ജന്മനാല്‍ ലഭിച്ച സര്‍ഗാത്മക കഴിവുകള്‍ പ്രവാസിയാകുന്നതോടെ നഷ്ടപ്പെടുകയാണെന്നും പ്രവാസലോകത്ത് മികച്ച അവസരങ്ങള്‍ ലഭിക്കുകയാണെകില്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പൗരത്വ ഭേദഗതി ബില്‍ ആസ്പദമാക്കി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന 'കാക്ക' എന്ന നാടകം പ്രവാസികളില്‍ നിന്ന് പ്രത്യേകിച്ചു കുടുംബങ്ങളില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെതോടപ്പം മികച്ച ഗായകനും നാടക അഭിനേതാവുമായ മുഹമ്മദ് ഷാ ആലുവയും അനുഭവങ്ങള്‍ പങ്കിടാനെത്തി. കലകളെ സാമൂഹിക നന്മയ്ക്കായി വിനിയോഗിക്കണമെന്നും മൂല്യമുള്ള കഥാപാത്രങ്ങളും കലകളും ഇനിയും വളര്‍ന്നു വരേണ്ടതുണ്ടന്നും അത്തരത്തിലുള്ള കലാകാരന്മാരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളര്‍ത്തിയെടുക്കുന്നുണ്ടെന്നും അവര്‍ക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്നും സംഗമത്തില്‍ പങ്കെടുത്ത ഇന്ത്യ ഫ്രാറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ അറിയിച്ചു.

യുനൈറ്റഡ് കലാ സമിതിക്കു വേണ്ടി മികച്ച കഥകള്‍ രചിച്ച സംവിധായകനും അഭിനേതാവുമായ കബീര്‍ വയനാട് അനുഭവങ്ങള്‍ പങ്കുവെച്ചു. റാഫി ബീമാപ്പളളി, ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ സെക്രട്ടറി റഷീദ് കൂട്ടിലങ്ങാടി സംസാരിച്ചു. ജംഷി ചുങ്കത്തറ, സാജിദ് ഫറോക്, സിദ്ദിഖ് കോഴിക്കോട്, ഷാജഹാന്‍ കരുവാരകുണ്ട്, സകരിയ്യ മങ്കട പരിപാടി നിയന്ത്രിച്ചു.

Tags:    

Similar News