'തിരു നബി കാലത്തിന്റെ വെളിച്ചം'; ഐസിഎഫ് സ്നേഹ വിരുന്ന് സംഘടിപ്പിച്ചു
ഐസി എഫ് നാഷനല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു
ദമ്മാം: 'തിരു നബി കാലത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തില്‍ ഐസിഎഫ് മീലാദ് കാംപയിന്റെ ഭാഗമായി ദമ്മാം സീക്കോ സിറ്റി സെക്റ്ററുകള്‍ സംയുക്തമായി ദമ്മാം സഫ മെഡിക്കല്‍ ഹാളില്‍ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു. ഐസി എഫ് നാഷനല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ഐ സിഎഫ് സീക്കോ സെക്റ്റര്‍ പ്രസിഡന്റ് സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. അലി ബാഖവി പ്രാര്‍ഥന നടത്തി. സിദ്ദീഖ് ഇര്‍ഫാനി, ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് ചെറിയാന് കിടങ്ങന്നൂര്‍, അനില്‍ കുറിച്ചിമുട്ടം, ബിജു കല്ലുമല, ഹമീദ് വടകര, ഖിളര്‍ മുഹമ്മദ്, ലത്തീഫ് പള്ളത്തട്ക, അഷ്റഫ് ലത്തീഫി സംസാരിച്ചു. സ്നേഹ വിരുന്ന് അതിഥികളെ ദമ്മാം സെന്‍ട്രല്‍ സര്‍വീസ് സെക്രട്ടറി റഫീഖ് വയനാട്, അഡ്മിന് സെക്രട്ടറി മുനീര്‍ തോട്ടട, ഹമീദ് വടകര എന്നിവര്‍ അനുമോദിച്ചു. മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അഹ്മദ് തോട്ടട, മുഹമ്മദ് ഫൈസി, റിയാസ് ആലംപാടി, സിദ്ദീഖ് മുസ്ല്യാര്‍ നേതൃത്വം നല്കി.