സോഷ്യല്‍ ഫോറം ഇടപെടലില്‍ പരപ്പനങ്ങാടി സ്വദേശി നാട്ടിലേക്ക് തിരിച്ചു

ഹംസയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് ഭാരവാഹികള്‍ ഇടപെടുകയും വേണ്ട സഹായങ്ങള്‍ നല്‍കി ഒടുവില്‍ 'നാട്ടിലേക്ക് ഒരു ടിക്കറ്റ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹംസക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുക്കുകയുമായിരുന്നു.

Update: 2020-07-22 10:31 GMT

ജുബൈല്‍: നാലര വര്‍ഷം നീണ്ട കഷ്ടതകള്‍ക്കും, ദുരിതങ്ങള്‍ക്കും ഒടുവില്‍ പിത്തേരി പരപ്പനങ്ങാടി സ്വദേശി ഹംസ നാട്ടിലേക്ക് തിരിച്ചു. ഹംസ ജുബൈലില്‍ സ്വന്തമായി നടത്തി വന്ന ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് ഹുറൂബാവുകയും നാട്ടില്‍ പോകാന്‍ കഴിയാതെ മാനസിക പ്രയാസത്തിലുമായിരുന്നു.

ഹംസയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് ഭാരവാഹികള്‍ ഇടപെടുകയും വേണ്ട സഹായങ്ങള്‍ നല്‍കി ഒടുവില്‍ 'നാട്ടിലേക്ക് ഒരു ടിക്കറ്റ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹംസക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുക്കുകയുമായിരുന്നു.

സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂര്‍, ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി സയീദ് മേത്തര്‍, മുജീബ് വല്ലപ്പുഴ എന്നിവര്‍ ഹംസക്ക് യാത്രാ രേഖകള്‍ കൈമാറി.

Tags:    

Similar News