ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ ഡ്രൈ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു

ബഹ്റൈനിലെ തൊഴില്‍ മേഖലയിലും സാമൂഹികമേഖലയിലും ഉണ്ടായ നിയന്ത്രണം മൂലം തൊഴില്‍ നഷ്ടപെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കുമാണ് കിറ്റുകള്‍ വിതറണം ചെയ്തത്.

Update: 2020-04-11 08:59 GMT

മനാമ: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ ഡ്രൈ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ബഹ്റൈനിലെ തൊഴില്‍ മേഖലയിലും സാമൂഹികമേഖലയിലും ഉണ്ടായ നിയന്ത്രണം മൂലം തൊഴില്‍ നഷ്ടപെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കുമാണ് കിറ്റുകള്‍ വിതറണം ചെയ്തത്. അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷണ സാധന സാമഗ്രികള്‍ തൊഴിലാളികളുടെ വീടുകളിലും ലേബര്‍ ക്യാംപുകളിലും നേരിട്ടെത്തിക്കുകയായിരുന്നു.

നേരിട്ടും ഫോണ്‍ കോള്‍ മുഖേനയുമാണ് ആവശ്യക്കാരെ കണ്ടെത്തിയത്. ഡ്രൈ റേഷന്‍ വിതരണോദ്ഘാടനം പ്രസിഡണ്ട് ജവാദ് പാഷ,  അലി അക്ബറിന് നല്‍കി നിര്‍വഹിച്ചു. റഫീഖ്, അഷ്റഫ്, യൂനുസ് വിതരണത്തിന്ന് നേതൃത്വം നല്‍കി. 

Tags: