ഇന്ത്യന്‍ പ്രവാസി ഫോറം നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

ഷാര്‍ജയില്‍ പ്രവാസി ഫോറം നടത്തിവരുന്ന ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രസിഡന്റ് ജാവേദ് പ്രശംസിച്ചു.

Update: 2021-10-28 10:00 GMT

ഷാര്‍ജ: ഇന്ത്യന്‍ പ്രവാസി ഫോറം ദേശീയ പ്രസിഡന്റ് മിയന്‍ദാദ് ജാവേദിനും കമ്മിറ്റി മെമ്പര്‍മാര്‍ക്കും കേരള പ്രവാസി ഫോറം ഷാര്‍ജയില്‍ സ്വീകരണം നല്‍കി. മുജീബ് റെഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയാസ് തിരൂര്‍കാട്, ഫാജിസ് മൂസ, ബിലാല്‍ കാസറഗോഡ്, ശഹദുല്ല, സംസാരിച്ചു.

ഷാര്‍ജയില്‍ പ്രവാസി ഫോറം നടത്തിവരുന്ന ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രസിഡന്റ് ജാവേദ് പ്രശംസിച്ചു. ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കൊപ്പം ചേര്‍ന്നു നില്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.


Tags:    

Similar News