വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക: പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം

Update: 2021-03-02 14:27 GMT

ദമ്മാം: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം ആവശ്യപ്പെട്ടു. വാളയാര്‍ അമ്മമാര്‍ നീതിക്ക് വേണ്ടി നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേസ് അട്ടിമറിച്ച പോലിസ് ഉദ്യോഗസ്ഥരായ ചാക്കോ, സോജന്‍ എന്നിവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മമാര്‍ നിരാഹാര സമരം ആരംഭിച്ചിട്ട് ഒരു മാസമായി. കോടികള്‍ മുടക്കി ഗീബല്‍സിയന്‍ തന്ത്രം പയറ്റുന്ന ഇടതു സര്‍ക്കാര്‍ ഇരകളാക്കപ്പെട്ടവരുടെ രോദനങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നത് തങ്ങളുടെ കപടമുഖാവരണങ്ങള്‍ അഴിഞ്ഞുവീഴും എന്ന ഭയം കൊണ്ട് മാത്രമാണ്. സമരം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ഫെബ്രുവരി അഞ്ചിന് തുടങ്ങിയ നിരാഹാരസമരവും തുടരുകയാണ്. കേരളത്തിലെ സ്ത്രീ സംഘടനകളും, ജനാതിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും പ്രവാസി സാംസ്‌കാരിക വേദി ദമ്മാം വനിതാ വിഭാഗം ആവശ്യപ്പെട്ടു.

Take action against the officials who sabotaged the Valayar case: Pravasi Samskarika Vedi vanitha vibhabam

Tags:    

Similar News