സ്റ്റാര്‍ ഇവെന്റ്‌സ് - അല്‍ ഷെരിഫ് ഗ്രൂപ്പ് -പാക്ട് ഭാവലയം -2024 സമാപിച്ചു

Update: 2024-05-25 14:44 GMT

ബഹ്റൈന്‍: സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിച്ച ഭാവലയം പരിപാടി സമാപിച്ചു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയായിട്ടാണ് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വച്ച് ഭാവലയം അരങ്ങേറിയത്. രാവിലെ ചെമ്പൈ സംഗീതോത്സവം പാലക്കാട് ശ്രീറാം ഉദ്ഘാടനം നിര്‍വഹിച്ചതിനുശേഷം കര്‍ണാടക സംഗീതം പഠിക്കുന്ന കുട്ടികളും സംഗീതാധ്യാപകരും ചിട്ടയായി അവതരിപ്പിച്ച കീര്‍ത്തനങ്ങള്‍ കാണികള്‍ നിറഞ്ഞ കൈയടിയോടെയാണ് നെഞ്ചേറ്റിയത് .യൂസഫ് ലോറി (ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ് , ക്യാപിറ്റല്‍ ഡയറക്ടറേറ്റ് ), ലാല്‍ ജോസ് ( മലയാളം ഫിലിം ഡയറക്ടര്‍), പാലക്കാട് ശ്രീരാം (ഗായകന്‍ , ആര്‍ട്ടിസ്റ് ), പമ്പാവാസന്‍ നായര്‍ (എം ഡി & ചെയര്‍മാന്‍ - അമാദ് ഗ്രൂപ്പ് & അസ്‌കോണ്‍ കണ്ട്രോള്‍ W L L ), സേതുരാജ് കടക്കല്‍ (സ്റ്റാര്‍ വിഷന്‍ കമ്പനി ചെയര്‍മാന്‍ ), പി വി രാധാകൃഷ്ണ പിള്ള (ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ്), ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ (AMH ), അനൂപ് ( ജനറല്‍ മാനേജര്‍ - അല്‍ ഷെരിഫ് ഗ്രൂപ്പ് W L L)എന്നിവര്‍ പങ്കെടുത്തു.