ഒക്ക്യൂപൈ രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം

ഭരണ ഘടനയും ജനാതിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ തെരുവുകള്‍ മാത്രമാണ് ഇനി രക്ഷയെന്നും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുന്ന വംശീയ ഉന്‍മൂലനം ലക്ഷ്യമിട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ പിന്‍വലിക്കണമെന്നും ഐക്യദാഢ്യ സംഗമത്തില്‍ സംസാരിച്ചവര്‍ ആവിശ്യപ്പെട്ടു.

Update: 2020-02-27 03:09 GMT

ദമ്മാം: ഭരണഘടനാ വിരുദ്ധവും വംശീയ ഉന്മൂലനം ലക്ഷ്യമിട്ടും നടപ്പാക്കുന്ന പൗരത്വ നിയമം പിന്‍വലിക്കണമെന്നും, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ നിര്‍ത്തി വെക്കണമെന്നും ആവശ്യപ്പെട്ടു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒക്ക്യൂപൈ രാജ്ഭവന്‍ പരിപാടിക്ക് ദമ്മാം പ്രവാസി സാംസ്‌കാരിക വേദിയുടെ ഐക്യദാര്‍ഢ്യം. ഭരണ ഘടനയും ജനാതിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ തെരുവുകള്‍ മാത്രമാണ് ഇനി രക്ഷയെന്നും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുന്ന വംശീയ ഉന്‍മൂലനം ലക്ഷ്യമിട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ പിന്‍വലിക്കണമെന്നും ഐക്യദാഢ്യ സംഗമത്തില്‍ സംസാരിച്ചവര്‍ ആവിശ്യപ്പെട്ടു.

സമാധാനപരവും ജനാധിപത്യപരവുമായി നടന്നു കൊണ്ടിരിക്കുന്ന ഡല്‍ഹിയിലെ സമരങ്ങള്‍ക്കുനേരെ പോലിസിന്റെ ഒത്താശയോടെ സംഘ്പരിവാര്‍ ഗുണ്ടകള്‍ നടത്തിയ ആക്രമണത്തെ പ്രവാസി സാംസ്‌കാരിക വേദി അപലപിക്കുകയും ഈ പോരാട്ടത്തില്‍ രക്ത സാക്ഷിയായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ മുഴുവന്‍ മനുഷ്യ സ്‌നേഹികളും ഈ നരനായിട്ടിനെതിരെ രംഗത്തു വരണമെന്ന് അഭ്യര്‍ത്ഥിച്ചു.

സലിം കണ്ണൂര്‍, മുഹ്‌സിന്‍ ആറ്റാശ്ശേരി, ജസീര്‍ മട്ടന്നൂര്‍, അബ്ദുല്‍ റഹീം തിരൂര്‍കാട്, മുഹമ്മദ് അലി പീറ്റയില്‍, ജമാല്‍ ആലുവ, സക്കീര്‍ പിലാവിനകത്ത് സംസാരിച്ചു. ജംഷാദ് അലി, ഷരീഫ് കൊച്ചി, ഷാജു പടിയത്ത്, തന്‍സീം കണ്ണൂര്‍, ആസിഫ് കൊല്ലം, ഷെമീം കണ്ണൂര്‍, ജമാല്‍ പയ്യന്നൂര്‍, സിദിഖ് ആലുവ, സലാം ജാംജൂം പരിപാടിക്ക് നേതൃത്വം നല്‍കി.


Tags:    

Similar News