സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ടി പി മുജീബ് സോഹാറില്‍ നിര്യാതനായി

Update: 2021-07-13 16:43 GMT

മസ്‌കത്ത്: സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ടി പി മുജീബ് സോഹാറില്‍ നിര്യാതനായി. സുവൈഖ് ഖദറയില്‍ അല്‍മഹാ പെട്രോള്‍ സ്റ്റേഷനില്‍ നട്ട്‌സ് ആന്റ് സ്വീറ്റ്‌സ് ഷോപ്പ് നടത്തിവരികയായിരുന്ന മലപ്പുറം പൊന്നാനി നഗരം എകെ റോഡ് അലികുട്ടിയുടെ മകന്‍ ടി പി മുജീബാണ് സോഹാറിലെ സ്വകാര്യാശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ കുറച്ചുദിവസമായി ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കവെ ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യയും നാലുമക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ നടത്തുന്നതായി സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അറിയിച്ചു.

Tags: