സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍

ഉമ്മുല്‍ജൂദ് ഇസ്തിറാഹില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അന്‍വര്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു.

Update: 2019-02-13 20:37 GMT

മക്ക: സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഉമ്മുല്‍ജൂദ് ഇസ്തിറാഹില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അന്‍വര്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവും എസ്ഡിപിഐയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ സലിം ഉളിയിലും, ധാര്‍മികബോധവും പ്രവര്‍ത്തകനും എന്ന വിഷയത്തില്‍ ഖലീല്‍ ചെമ്പയിലും വിഷയാവതരണം നടത്തി. പരിപാടിയില്‍ പുതുതായി സോഷ്യല്‍ ഫോറത്തിലേക്ക് അംഗത്വമെടുത്തവരെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. മെഹബൂബ് കടലുണ്ടി, സമദ് ഊരകം സംസാരിച്ചു.

Tags:    

Similar News