സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് പത്തനംതിട്ടക്ക് യാത്രയയപ്പ്

ദമ്മാം റോസ് റസ്‌റ്റോറന്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകര്‍, ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Update: 2020-03-12 16:03 GMT

ദമ്മാം: രണ്ടര പതിറ്റാണ്ടത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ചാപ്റ്റര്‍ കമ്മിറ്റി അംഗവുമായ നൗഷാദ് പത്തനംതിട്ടക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നല്‍കി. ദമ്മാം റോസ് റസ്‌റ്റോറന്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകര്‍, ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. 27 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന നൗഷാദ് കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ആതുര സേവന കേന്ദ്രമായ ഷിഫ അല്‍കോബാര്‍ പോളി ക്ലിനിക്കില്‍ ബിഡിഎം ആയിരിക്കവെയാണ് പ്രവാസം അവസാനിപ്പിക്കുന്നത്.


കഴിഞ്ഞ 16 വര്‍ഷമായി നിരവധി സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. കുട്ടികളുടേയും കുടുംബിനികളുടെയും കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിലും അവര്‍ക്കിടയില്‍ വിദ്യാഭ്യാസ, ധാര്‍മ്മിക മൂല്യങ്ങളുടെ ശാക്തീകരണത്തിനുമായി സുഹൃത്തുക്കള്‍ക്കിടയില്‍ നൗഷാദ് ഷിഫ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന നൗഷാദ് പത്തനംതിട്ട വഹിച്ചിരുന്ന പങ്ക് നിസ്തുലമായിരുന്നുവെന്ന് ഫ്രറ്റേണിറ്റി ഫോറം ഒരുക്കിയ ഹൃദ്യമായ യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.


സുഹൃത്തുക്കളും സഹപ്രവര്‍ത്തരും കുടുമ്പാം ഗങ്ങളും നൗഷാദുമായി ബന്ധപ്പെട്ട വിവിധ മേഘലകളിലെ മറക്കാനാകാത്ത നിമിഷങ്ങള്‍ സദസ്സുമായി പങ്ക് വച്ചു. പരിപാടിയില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഉപഹാരം ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ നൗഷാദിന് സമ്മാനിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി സെക്രട്ടറി മന്‍സൂര്‍ എടക്കാട് ഷാളണിയിച്ച് ആദരിച്ചു. ഫ്രറ്റേണിറ്റി ഫോറം റീജണല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍, സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് കുട്ടി കോഡൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക്ക് പോയില്‍തൊടി, നമീര്‍ ചെറുവാടി എന്നിവര്‍ സംസാരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഫൈനല്‍ എക്‌സിറ്റില്‍ പോയ നൗഷാദിന്റെ ഭാര്യ ഷെമീന നൗഷാദും പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രവിശ്യയിലെ വനിതാ കൂട്ടായ്മയായ വിമന്‍സ് ഫ്രറ്റേണിറ്റി ഫോറത്തില്‍ പലപ്പോഴായി നേതൃപരമായ ഉത്തരവാദിത്തവും അവര്‍ വഹിച്ചിട്ടുണ്ട്. 4 ആണ്‍ കുട്ടികളും ഒരു മകളുമടങ്ങുന്ന ഈ കുടുമ്പം നാട്ടിലും കഴിയും വിധം സഹജീവികള്‍ക്കായി സമയം കണ്ടെത്തുമെന്ന തീരുമാനത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയയപ്പ് യോഗത്തില്‍ സിറാജുദീന്‍ ശാന്തിനഗര്‍ അവതാരകനായിരുന്നു. നസീര്‍ ആലുവ, അഹ് മദ് യൂസുഫ്, നസീബ് പത്തനാപുരം നേതൃത്വം നല്‍കി.

Tags:    

Similar News