കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന; ഇന്ന് അഞ്ച് മരണം

ഇന്ന് സ്ഥിരീകരിച്ച 795 പേര്‍ ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം 129,638 ആയി.

Update: 2020-11-05 12:37 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ്-19 രോഗബാധിതരുടെ എണ്ണത്തില്‍ മുന്‍ദിവസത്തേക്കാള്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 795 പേര്‍ ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം 129,638 ആയി. ഇതില്‍ 115 രോഗികളുടെ നില ഗുരുതരമാണ്.

ഇന്ന് കൊവിഡ് മരണനിരക്കലും വര്‍ധനവ് രേഖപ്പെടുത്തി. അഞ്ച് രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 799 ആയി. രാജ്യത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം 120,564 ആയി. 8,375 പേര്‍ നിലവില്‍ ചികില്‍സയിലാണ്.

Tags: