ആറുമാസം പ്രായമുള്ള കുരുന്നുകള്‍ക്ക് നഴ്‌സറിയുമായി ഷിഫ യൂസുഫലി

മികച്ച നിലവാരത്തിലുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനാണ് ഓറഞ്ച് സീഡ്‌സ് നഴ്‌സറി എന്ന പേരില്‍ വിദ്യാഭ്യാസമേഖലയിലേക്ക് കടന്നിരിക്കുന്നതെന്ന് ഷിഫ യൂസുഫലി അബുദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2019-05-01 19:13 GMT

അബുദബി: ആറുമാസം മുതല്‍ നാലു വയസ് വരെ പ്രായമുള്ള കുരുന്നുകള്‍ക്ക് നഴ്‌സറിയുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലിയുടെ മകള്‍. മികച്ച നിലവാരത്തിലുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനാണ് ഓറഞ്ച് സീഡ്‌സ് നഴ്‌സറി എന്ന പേരില്‍ വിദ്യാഭ്യാസമേഖലയിലേക്ക് കടന്നിരിക്കുന്നതെന്ന് ഷിഫ യൂസുഫലി അബുദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിനോദത്തിലൂടെ വിദ്യാഭ്യാസം നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം ആസ്വദിച്ച് തങ്ങളുടെ മക്കളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് കിഡ്‌സ് വെന്‍ചര്‍ സ്ഥാപകയും ഓറഞ്ച് സീഡ്‌സ് റിജിയീണല്‍ ഡയറക്ടറുമായ മറിയം അല്‍ ഖസബ് പറഞ്ഞു. അറബിക്, ഫ്രഞ്ച് ഭാഷകള്‍ക്ക് പുറമെ സംഗീതം, യോഗ തുടങ്ങിയവയും കുട്ടികളെ പഠിപ്പിക്കും. നിലവില്‍ രണ്ട് ഓറഞ്ച് ഹബ്ബുകളും ഒരു ഓറഞ്ച് വീല്‍സും ഈ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. തുടക്കത്തില്‍ 90 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 

Tags:    

Similar News