സൗദിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയായ തൊഴിലാളികളെ തിരിച്ചയക്കണം: ശൂറാ കൗണ്‍സില്‍ അംഗം

പത്ത് വര്‍ഷം പൂര്‍ത്തിയായവരെ തിരിച്ചയച്ചുകഴിഞ്ഞാല്‍ രണ്ടാംഘട്ടമായി അഞ്ചുവര്‍ഷം പൂര്‍ത്തിയായവരെയും അതോടൊപ്പം വാറ്റ് തുകവെട്ടിക്കുന്നവരെയും തിരിച്ചയക്കണം.

Update: 2020-07-08 12:35 GMT

ദമ്മാം: സൗദിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയായ തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചയക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് അല്‍ജുംഅ. പത്ത് വര്‍ഷം പൂര്‍ത്തിയായവരെ തിരിച്ചയച്ചുകഴിഞ്ഞാല്‍ രണ്ടാംഘട്ടമായി അഞ്ചുവര്‍ഷം പൂര്‍ത്തിയായവരെയും അതോടൊപ്പം വാറ്റ് തുകവെട്ടിക്കുന്നവരെയും തിരിച്ചയക്കണം. ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിന് നിലവിലുള്ള കഫാലത്ത വ്യവസ്ഥ അവസാനിപ്പിക്കുകയും തൊഴിലാളികള്‍ സൗദിയില്‍ നില്‍ക്കാവുന്ന പരിധി രണ്ടുവര്‍ഷം മുതല്‍ മുന്നുവര്‍ഷമായി ചുരുക്കുകയും വേണം.

ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശികളായ ഉടമകളെ തന്നെ ജോലിചെയ്യാന്‍ നിര്‍ബന്ധിപ്പിക്കണം. ബിനാമി ബിസിനസ് നടത്തുന്നതില്‍ ചില സ്വദേശികളും വിദേശികളും പങ്കാളികളാണ്. ബിനാമി ബിസിനസ് അവസാനിപ്പിക്കാന്‍ ഇത്തരം ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. ബിനാമി ബിസിനസിനെക്കുറിച്ച് കഴിഞ്ഞ ശൂറാ കൗണ്‍സില്‍ യോഗത്തിലാണ് അഭിപ്രായപ്പെട്ടത്. ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിന് സൗദിയില്‍ പുതിയ നിയമം കൊണ്ടു വരുമെന്നും ശൂറാ കൗണ്‍സില്‍ അംഗം വ്യക്തമാക്കി.

Tags:    

Similar News