റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഷാര്‍ജ

മാനവ വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം റമദാനില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 2.30 വരെയാണ് പ്രവൃത്തി സമയം.

Update: 2022-03-09 00:57 GMT

ഷാര്‍ജ: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം ഷാര്‍ജ ഭരണകൂടം. മാനവ വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം റമദാനില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 2.30 വരെയാണ് പ്രവൃത്തി സമയം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ തൊഴില്‍ സമയം ഇതിനനുസരിച്ച് ക്രമീകരിക്കണം.

ഈ വര്‍ഷം തുടക്കം മുതല്‍ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാലര ദിവസം പ്രവൃത്തിയും രണ്ടര ദിവസം അവധിയും പ്രഖ്യാപിച്ചപ്പോള്‍ ഷാര്‍ജയിലെ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കി മാറ്റിയിരുന്നു. പുതിയ രീതി അനുസരിച്ച് യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച പകുതി പ്രവൃത്തി ദിനമാണെങ്കില്‍ ഷാര്‍ജയില്‍ വെള്ളിയാഴ്ച പൂര്‍ണമായും അവധിയാണ്. ഒപ്പം ശനിയും ഞായറും അവധിയായിരിക്കും.


Tags: