ജനതയ്ക്ക് ദിശാബോധവും ആത്മവിശ്വാസവും നല്കിയ നേതാവ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദോഹ: ഇന്ത്യന്‍ ജനതയിലെ അടിസ്ഥാനജനവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസവും ഉയര്‍ത്തെഴുന്നേല്‍പ്പിന് ദിശാബോധവും നല്കിയ നേതാവാണ് വിടപറഞ്ഞ എസ്ഡിപിഐ മുന്‍ ദേശീയ അധ്യക്ഷന്‍ എ സഈദെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അകാലവിയോഗം മുസ്ലിം ദലിത് പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക ശാക്തീകരണപാതയിലെ നികത്താനാവാത്ത നഷ്ടമാണെന്ന് സോഷ്യല്‍ ഫോറം അനുസ്മരിച്ചു.