കൊറോണ: ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് അവധി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Update: 2020-03-14 14:25 GMT

മസ്‌കത്ത്: ലോകവ്യാപകമായി പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് അവധി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. സുപ്രിം കമ്മിറ്റി ഞായറാഴ്ച രാവിലെ ചേര്‍ന്ന യോഗത്തിലാണ് ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ 19 പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രത്യേക സുപ്രിം കമ്മറ്റിയെ ചുമതലപെടുത്തിയിട്ടുണ്ട്. അതേസമയം, സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിയിട്ടുണ്ടെങ്കിലും നേരത്തെ അനുവദിക്കപ്പെട്ട സാധുവായ സന്ദര്‍ശക വിസ കൈവശം ഉള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാം. എന്നാല്‍ കൊറോണ വൈറസ് ബാധ ഇല്ലെന്നുള്ള വൈദ്യ പരിശോധനാ സാക്ഷ്യപത്രവും നിലവില്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് രാജ്യങ്ങളിലേക്ക് തങ്ങള്‍ യാത്ര ചെയ്തിട്ടില്ലായെന്ന് സ്ഥിരീകരിക്കുന്ന മതിയായ രേഖകളോടൊപ്പം ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും.

Tags:    

Similar News