സൗദിയില്‍ നികുതി വെട്ടിപ്പ് നടത്തുന്നവരെ കുറിച്ച് അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും

Update: 2020-10-19 18:15 GMT
ദമ്മാം: സൗദിയില്‍ വാറ്റ് തുക വെട്ടിപ്പ് നടത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് സൗദി സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് ചുമത്തുന്ന പിഴ തുകയുടെ രണ്ടര ശതമാനമാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി കൈമാറുക. ചിലപ്പോള്‍ പരമാവധി പത്തു ലക്ഷം റിയാല്‍ വരെ പാരിതോഷികം നല്‍കും. മതിയായ തെളിവുകളോടെയാണ് വിവരം നല്‍കേണ്ടത്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും. വാറ്റ് പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തിയ ശേഷം സൗദിയുടെ പല ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പതിനായിരത്തിലേറെ നിയമ ലംഘനം കണ്ടെത്തിയിരുന്നതായും അതോറിറ്റി വ്യക്തമാക്കി.




Similar News