സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണത്തിന് പദ്ധതി

2023ഓടെ 5.6 ലക്ഷം തൊഴിലുകള്‍ സ്വകാര്യ വല്‍കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി അറിയിച്ചു.

Update: 2019-04-24 19:34 GMT

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ വലിയ തോതില്‍ സ്വദേശി വല്‍കരണം നടത്താന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി. 2023ഓടെ 5.6 ലക്ഷം തൊഴിലുകള്‍ സ്വകാര്യ വല്‍കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി അറിയിച്ചു.

സ്വകാര്യ മേഖലക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രോത്സാഹനങ്ങള്‍ നല്‍കുന്ന നിരവധി പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശി വല്‍ക്കരണം ഉയര്‍ത്തുന്നതിനും തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വദേശികളെ പ്രാപ്തരാക്കി മാറ്റുന്നതിനുമാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.




Tags: