ജോലിക്കിടെ അപകടം പറ്റിയ തൊഴിലാളിക്ക് മറ്റു ജോലി നേടാന്‍ അവകാശം ഉണ്ട്

Update: 2020-02-19 04:31 GMT

ദമ്മാം: ജോലിക്കിടെ അപകടത്തിലും മറ്റു പരിക്കു പറ്റുന്ന തൊഴിലാളിക്കു മറ്റൊരു ജോലി നേടാന്‍ അവകാശമുണ്ടെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പരിക്കു പറ്റിയ തൊഴിലാളിക്കു തന്റെ ശാരീരിക ക്ഷമത അനുസരിച്ചുള്ള ജോലി നേടാന്‍ അവകാശമുണ്ട്. എന്നാല്‍ പരിക്കു പറ്റിയതിന്റെ പേരിലുള്ള നഷ്ട പരിഹാരം ലഭിക്കാന്‍ പുതിയ ജോലി തടസ്സമാവില്ലന്ന് കമ്മീഷന്‍ വ്യക്തമാക്കി. ജോലി സ്ഥിരതയുടെ ഭാഗമായാണ് പരിക്കേറ്റ ജീവനക്കാരനു ഈ അവകാശം വക വെച്ച് നല്‍കുന്നത്.