സൗദിയില്‍ 2,476 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-07-21 14:34 GMT

ദമ്മാം: സൗദിയില്‍ 2,476 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,55,825 ആയി ഉയര്‍ന്നു. 34 പേര്‍ കൂടി മരണപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കൊവിഡ് പിടിപെട്ട് മരണപ്പെട്ടവരുടെ എണ്ണം 2,557 ആയി. 4000 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് രോഗ മുക്തിനേടുന്നവരുടെ എണ്ണം 20,7259 ആയി. 4,6009 പേരാണ് ചികില്‍സിയിലുള്ളത്. ഇവരില്‍ 2,184 പേരുടെ നില ഗുരുതരമാണ്.

ജിദ്ദ 284, റിയാദ് 158,തായിഫ് 143, മക്ക 107, ഹുഫൂഫ് 105, ഹഫര്‍ ബാതിന്‍ 100, ദമ്മാം 96, മദീന 93, ഖമീസ് മുശൈത് 90, മുബറസ് 82, നജ്റാന്‍ 71, ബുറൈദ 68, അബ് ഹാ 67, ഹായില്‍ 61 ജീസാന്‍ 44, വാദി ദവാസിര്‍ 44, തബൂക് 38, കോബാര്‍ 35 യാമ്പു 34, അബ്ഖീഖ് 34 ദഹ്റാന്‍ 31




Tags: