സൗദിയില്‍ വിദേശികളുടെ പ്രിവിലേജഡ് ഇഖാമ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

പദ്ധതി നടപ്പാക്കാന്‍ പ്രിവിലേജ്ഡ് ഇഖാമ സെന്റര്‍ എന്ന പേരില്‍ പ്രത്യേക കേന്ദ്രം സ്ഥാപിച്ച് നടപടികള്‍ ആരംഭിക്കാനും തീരമാനമായി

Update: 2019-05-15 00:29 GMT

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് പ്രിവിലേജ്ഡ് ഇഖാമ സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭ യോഗത്തിലാണ് പദ്ധതിക്കു അനുമതി നല്‍കിയത്. പദ്ധതി നടപ്പാക്കാന്‍ പ്രിവിലേജ്ഡ് ഇഖാമ സെന്റര്‍ എന്ന പേരില്‍ പ്രത്യേക കേന്ദ്രം സ്ഥാപിച്ച് നടപടികള്‍ ആരംഭിക്കാനും തീരമാനമായി. നേരത്തേ, ശൂറാ കൗണ്‍സിലും പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. രാജ്യത്തുള്ളവരും അല്ലാത്തവരുമായ വിദേശികള്‍ക്ക് ഇഖാമ നല്‍കുന്നതിന് നടപ്പാക്കേണ്ട നിബന്ധനകള്‍, അവരുടെ സാമ്പത്തിക ഭദ്രത, ഇഖാമയ്ക്കു ഈടാക്കേണ്ട ഫീസ് എന്നിവ പ്രത്യേക മന്ത്രിസഭ ഉപസമിതിയുമായി കൂടിയാലോചിച്ച് കേന്ദ്രം നടപ്പാക്കും. ഇതുസംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. പ്രിവിലേജ്ഡ് ഇഖാമയ്ക്കുള്ള വ്യവസ്ഥകളും രൂപരേഖയും 90 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നു പ്രിവിലേജഡ് ഇഖാമ സെന്റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    

Similar News