കൊവിഡ്: നാട്ടിലേക്കു മടങ്ങാന്‍ 25000 തൊഴിലാളികള്‍ അപേക്ഷ നല്‍കിയെന്ന് സൗദി

Update: 2020-04-22 11:12 GMT

ദമ്മാം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് 25000 തൊഴിലാളികള്‍ അപേക്ഷ നല്‍കിയതായി സൗദി സാമുഹിക-മാനവ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈമാസം ആദ്യവാരമാണ് നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചത്. ഇതിനുവേണ്ടിയുള്ള നടപടികളും അറിയിച്ചിരുന്നു. കൊവിഡ് 19 പ്രതിസന്ധിക്കിടെ സൗദിയില്‍ തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കു കഴിഞ്ഞ ആഴ്ച ജിദ്ദയില്‍ തുടക്കം കുറിച്ചിരുന്നു. മനിലയിലേക്കാണ് തൊഴിലാളികളുടെ ആദ്യ സംഘം സൗദിയില്‍ നിന്നു പുറപ്പെട്ടത്. ആയിരക്കണക്കിനു മലയാളികളുള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ നാട്ടില്‍ പോവണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.


Tags:    

Similar News