സുദാനില്‍നിന്ന് 1.6 ലക്ഷം ആടുമാടുകളെ ഇറക്കുമതി ചെയ്തു

Update: 2020-04-19 15:11 GMT

ദമ്മാം: രാജ്യത്ത് മാംസത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു സുദാനില്‍നിന്ന് 1,60,472 ആടുമാടുകളെ ഇറക്കുമതി ചെയ്തതായി സൗദി പാരിസ്ഥിതിക കാര്‍ഷികമന്ത്രാലയം അറിയിച്ചു.

ഒരുമാസത്തിനിടെയാണ് ഇത്രയുംവരുന്ന ആടുമാടുകള്‍ ഇറക്കുമതി ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. പരിശോധനകള്‍ക്കുശേഷം രോഗമില്ലെന്ന് ഉറപ്പുവരുത്തിയാണ് ജിദ്ദ ഇസ്‌ലാമിക പോര്‍ട്ടില്‍നിന്നും ഇവ ഇറക്കുമതി ചെയ്തത്. 

Tags:    

Similar News