ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ യാത്രയയപ്പ്

വെബിനാറിലൂടെ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ ജിദ്ദയിലെ ശാന്തപുരം മഹല്ല് നിവാസികള്‍ പങ്കെടുത്തു.

Update: 2020-08-26 11:50 GMT

ജിദ്ദ: 33 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശാന്തപുരം മഹല്ലിലെ മുള്യാകുറുശ്ശിയില്‍ താമസിക്കുന്ന യൂസുഫ് കുട്ടിക്ക് ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി.വെബിനാറിലൂടെ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ ജിദ്ദയിലെ ശാന്തപുരം മഹല്ല് നിവാസികള്‍ പങ്കെടുത്തു.

ഊര്‍ജ്ജസ്വലനായ യൂസഫ് കുട്ടിയുടെ സൗമ്യവും പക്വമായ ഇടപെടലുകള്‍ മഹല്ലിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സഹായിച്ചു. നര്‍മ്മത്തിലൂടെ വളരെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപ്പെടലുകള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. മുസ്തഫ സാഹിബ്, കെ ടി കമറുദ്ദീന്‍, കെ വി ഫാറൂഖ്, കെ പി ഫാറൂഖ്, പി സി മുജീബ്, മുഖത്താര്‍ എംപി, മനാഫ്, മുജീബ് കാവില്‍, ബീരാന്‍ ആനമങ്ങാടന്‍, നാസര്‍ ശാന്തപുരം എന്നിവര്‍ ശിഷ്ടജീവിതത്തിന് ആശംസകള്‍ അര്‍പ്പിച്ച്് സംസാരിച്ചു.

നാട്ടില്‍ നിന്നുകൊണ്ട് ജിദ്ദയിലെ മഹല്ല് നിവാസികളെ സേവിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്റെ ഒരു പ്രതിനിധിയായി നിശ്ചയിക്കുകയും ചെയ്തു. കെ എം മുസ്തഫ അധ്യക്ഷത വഹിച്ചു. യൂസഫ് കുട്ടി, ബീരാന്‍ ആനമങ്ങാടന്‍, പി സി മുജീബ് സംസാരിച്ചു.




Tags: