പൊടിക്കാറ്റ്: യുഎഇയില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം: പോലിസ്

Update: 2019-03-02 03:36 GMT

അബുദബി: പൊടിക്കാറ്റുള്ള സമയത്ത് െ്രെഡവര്‍മാര്‍ സുരക്ഷാ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് പോലിസ് അറിയിപ്പ്. പൊടുന്നനെയുണ്ടാകുന്ന പൊടിക്കാറ്റ് അപകടം സൃഷ്ടിക്കുമെന്നതിനാല്‍ ഡ്രൈവിങിനിടെ അതീവ സൂക്ഷ്മത പാലിക്കണമെന്നും അബുദബി പോലിസ് ജനറല്‍ കമാന്‍ഡ്. ഗതാഗത ചട്ടങ്ങള്‍ പാലിക്കാന്‍ മുഴുവന്‍ ഡ്രൈവര്‍മാരും ബാധ്യസ്ഥരാണ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം. കാലാവസ്ഥാ വ്യതിയാനവും മറ്റും സൂചിപ്പിച്ചു കൊണ്ടുള്ള അറിയിപ്പുകളും വിവരങ്ങളും ശ്രദ്ധിക്കണം. മോശം കാലാവസ്ഥയില്‍ വാഹനമോടിക്കാനാവാത്ത സ്ഥിതിയാണെങ്കില്‍ സുരക്ഷിതമായി ഓരത്ത് നിര്‍ത്തിയിടണം. പൊടിയും കാറ്റും കാരണം റോഡ് ഷോള്‍ഡറുകള്‍ കാണാനാവാത്ത അവസ്ഥയില്‍ വാഹനമോടിക്കാതിരിക്കലാണ് അഭികാമ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.