കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ട് പിടിക്കാന്‍ റൊബോട്ടും

Update: 2019-04-03 16:54 GMT

അബൂദബി: കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളും അതിക്രമങ്ങളും കണ്ട് പിടിക്കാനായി യുഎഇ അഭ്യന്തരമന്ത്രാലയം റൊബോട്ടിനെ ഏര്‍പ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. കുട്ടികളെ ഉപദ്രവിക്കുകയും ലൈംഗിക ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരുടേയും മുഖഭാവം സൂഷ്മായി നിരീക്ഷിച്ച് അവരെ കണ്ട് പിടിക്കാന്‍ കഴിയുന്ന റൊബോട്ടുകളാണിവ. ഈ സംവിധാനം ഉപയോഗിച്ച് കുട്ടികള്‍ക്കെതിരെയുള്ള കേസുകളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നു അഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. കുട്ടികളെ ഉപദ്രവിച്ചവരെ പെട്ടെന്ന് തിരിച്ചറിയാന്‍ റോബോട്ടിന് സാധിക്കുമെന്ന് അഭ്യന്തര മന്ത്രാലയത്തിലെ റൊബോട്ടിക്ക് പ്രോജക്ട് വിഭാഗം മേധാവി മേജര്‍ മര്‍വാന്‍ റാഷിദ് പറഞ്ഞു. 

Tags:    

Similar News