അവധിദിനങ്ങളില്‍ അജ്മാനില്‍ 245 അപകടങ്ങള്‍

45 പോലിസ് വാഹനങ്ങളാണ് അവധി ദിനങ്ങളില്‍ എമിറേറ്റില്‍ നിരീക്ഷണം നടത്തിയത്. ഇത് അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത തടസ്സമൊഴിവാക്കാനും സഹായകമായെന്നാണ് വിലയിരുത്തല്‍.

Update: 2019-08-17 09:53 GMT

അജ്മാന്‍: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ അജ്മാനില്‍ രേഖപ്പെടുത്തിയത് 245 അപകടങ്ങള്‍. ഇതില്‍ അഞ്ചെണ്ണം അതിഗുരുതരമായ അപകടങ്ങളാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളില്‍ 17 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറിയ അപകടങ്ങളിലും, 42 ശതമാനത്തിന്റെ കുറവുണ്ട്. 45 പോലിസ് വാഹനങ്ങളാണ് അവധി ദിനങ്ങളില്‍ എമിറേറ്റില്‍ നിരീക്ഷണം നടത്തിയത്. ഇത് അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത തടസ്സമൊഴിവാക്കാനും സഹായകമായെന്നാണ് വിലയിരുത്തല്‍.


Tags:    

Similar News