റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

Update: 2024-04-06 14:49 GMT

റിയാദ്: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നസ്റുദ്ദീന്‍ വി.ജെ (പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പളളി (ജന. സെക്രട്ടറി), കനകലാല്‍ (ട്രഷറര്‍), ജലീല്‍ ആലപ്പുഴ (കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

അഷ്റഫ് വേങ്ങാട്ട് (മുഖ്യരക്ഷാധികാരി), സുലൈമാന്‍ ഊരകം (വൈസ് പ്രസിഡന്റ്), നാദിര്‍ഷാ റഹ്‌മാന്‍ (സെക്രട്ടറി), വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ജയന്‍ കൊടുങ്ങല്ലൂര്‍ (വെല്‍ഫെയര്‍), നൗഫല്‍ പാലക്കാടന്‍ (ഇവന്റ്), നജീം കൊച്ചുകലുങ്ക് (അക്കാദമിക്), ഷിബു ഉസ്മാന്‍ (സാംസ്‌കാരികം) എന്നിവരെയും തിരഞ്ഞെടുത്തു. അഫ്താബ് റഹ്‌മാന്‍, മുജീബ് ചങ്ങരംകുളം, ശഫീഖ് കിനാലൂര്‍, അക്ബര്‍വേങ്ങാട്ട്, ഷമീര്‍ ബാബു എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.



യോഗം നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കിനാലൂര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ പിലക്കാടന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ വരവുചെലവ് കണക്കും ജലീല്‍ ആലപ്പുഴ ക്ഷേമ പദ്ധതിയും വിശദീകരിച്ചു.





Tags:    

Similar News