കണ്ണമംഗലത്തെ ഭിന്നശേഷിക്കാര്‍ക്കാര്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കും: ആലുങ്ങല്‍ മുഹമ്മദ്

ഭിന്നശേഷി പുനരധിവാസ പദ്ധതി ഉള്‍പ്പടെ ആരോഗ്യവിദ്യാഭ്യാസജീവകാരുണ്യ മേഖലയില്‍ നിരവധി പദ്ധതികള്‍ 2020ല്‍ കണ്ണമംഗലം കൂട്ടായ്മക്ക് കീഴില്‍ പഞ്ചായത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-01-25 17:38 GMT

ജിദ്ദ: കണ്ണമംഗലം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് തൊഴിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നാല്‍കാനായി പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് പ്രമുഖ വ്യവസായിയും കണ്ണമംഗലം പ്രവാസി കൂട്ടായ്മ ചെയര്‍മാനുമായ ആലുങ്ങല്‍ മുഹമ്മദ്. ജിദ്ദയിലെ കണ്ണമംഗലം കൂട്ടായ്മ അഞ്ചാം വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി പുനരധിവാസ പദ്ധതി ഉള്‍പ്പടെ ആരോഗ്യവിദ്യാഭ്യാസജീവകാരുണ്യ മേഖലയില്‍ നിരവധി പദ്ധതികള്‍ 2020ല്‍ കണ്ണമംഗലം കൂട്ടായ്മക്ക് കീഴില്‍ പഞ്ചായത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് ജലീല്‍ കണ്ണമംഗലത്തിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാമൂഹികസാംസ്‌കാരികമാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. കണ്ണമംഗലത്തെക്കുറിച്ച് ഡോക്യുമെന്ററി സമദ് ചോലക്കല്‍ അവതരിപ്പിച്ചു.

ബീരാന്‍കുട്ടി കോയിസ്സന്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. കെ പി മുഹമ്മദ് കുട്ടി, മുസാഫിര്‍, അബ്ദുള്‍ മജീദ് നഹ, സലാഹ് കാരാടന്‍, കെ സി അബ്ദുറഹ്മാന്‍, കോയിസന്‍ മുഹമ്മദ് കുട്ടി, മജീദ് ചേറൂര്‍, സിദ്ദീഖ് പുള്ളാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സദസ്സിന്റെ പ്രതിഷേധ പരിപാടിക്ക് നൗഷാദ് ചേറൂര്‍ നേതൃത്വം നല്‍കി. നൃത്താധ്യാപിക റഹ്മത് മുഹമ്മദിനുള്ള കൂട്ടായ്മയുടെ ഉപഹാരം കെ പി മുഹമ്മദ് കുട്ടിയും, ജലീല്‍ കണ്ണമംഗലത്തിനുള്ള ഉപഹാരം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മുസാഫിറും സമ്മാനിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് ചുക്കന്‍, ട്രഷറര്‍ ആലുങ്ങല്‍ ചെറിയ മുഹമ്മദ് സംസാരിച്ചു. 

Tags:    

Similar News