നിലമ്പൂരിന്റെ പുനര്‍നിര്‍മാണത്തിന് നിയോ ജിദ്ദ 'കിക്കോഫ്'

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ഷറഫിയ ശബാബിയ സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുക.

Update: 2019-10-09 17:46 GMT

ജിദ്ദ: മഹാപ്രളയം ദുരിതം വിതച്ച നിലമ്പൂന്റെ വിവിധ പ്രദേശങ്ങളിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മാണത്തിനും ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തില്‍ ജിദ്ദയിലെ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ നിയോ ജിദ്ദയുടെ നേതൃത്വത്തില്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ 'കിക്കോഫ്' എന്ന പേരില്‍ നടത്തപ്പെടുന്നു. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ഷറഫിയ ശബാബിയ സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുക.

ജിദ്ദയിലെ നിലമ്പൂര്‍ മണ്ഡലത്തിലെ തന്നെ വിവിധ പഞ്ചായത്ത് പ്രവാസി കൂട്ടായ്മകളായ സേവാ എടക്കര, സീപാറ്റ്‌സ് ചുങ്കത്തറ, ജാപ്പാ അമരമ്പലം, കെപിഎസ് കരുളായി, സ്വാന്‍ നിലമ്പൂര്‍, പോപ്പി പോത്തുകല്ല്, മൂത്തേടം സ്മാര്‍ട്ട്, ജീവ വഴിക്കടവ് തുടങ്ങി എട്ടു ടീമുകള്‍ കിക്കോഫില്‍ രണ്ടു ഗ്രൂപ്പുകളിലായി മല്‍സരിക്കും. 

Tags: