ഭര്‍ത്താവിന്റെ സന്ദേശങ്ങള്‍ പകര്‍ത്തിയതിന് 3000 ദിര്‍ഹം പിഴ

ഭര്‍ത്താവിന്റെ ഫോണിലെ മെസേജുകള്‍ കോപ്പിചെയ്തതിനും ഫോര്‍വേഡ് ചെയ്തതിനും, ഭാര്യയ്ക്ക് 3000 ദിര്‍ഹം പിഴ. തന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നരീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് കേസെടുത്തത

Update: 2019-07-22 07:20 GMT

റാസല്‍ഖൈമ: ഭര്‍ത്താവിന്റെ ഫോണിലെ മെസേജുകള്‍ കോപ്പിചെയ്തതിനും ഫോര്‍വേഡ് ചെയ്തതിനും, ഭാര്യയ്ക്ക് 3000 ദിര്‍ഹം പിഴ. തന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നരീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് കേസെടുത്തത്. കോടതി ചെലവിനായി 100 ദിര്‍ഹമടക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭര്‍ത്താവിന്, മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്, ഇത്തരത്തില്‍ ഫോണ്‍ പരിശോധിച്ചതെന്ന്, യുവതി കോടതിയില്‍ അറിയിച്ചു. എന്നാല്‍, നിയമത്തിലെ 378 ആര്‍ട്ടിക്കിള്‍ പ്രകാരം, മറ്റൊരാളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നത് കുറ്റകരമാണ്. ഇത് പ്രകാരമാണ്, യുവതിക്ക് പിഴ നല്‍കേണ്ടിവരുന്നത്. 

Tags:    

Similar News